ബാങ്കിൽ നിക്ഷേപമുള്ള ആരെങ്കിലും മരണപ്പെട്ടാൽ നിക്ഷേപതുക തിരിച്ചുകിട്ടാത്തതിന്റെ പേരിലുള്ള മരണമാക്കി അതിനെ മാറ്റാൻ നിഗൂഢമായ പരിശ്രമം നടക്കുന്നു – കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ

കരുവന്നൂർ : സാമ്പത്തിക ക്രമക്കേടു മൂലം പ്രതിസന്ധിയിൽ ആയ കരുവന്നൂർ ബാങ്ക് ഓരോ ദിവസവും മെച്ചപ്പെട്ടുവ വരുന്ന സാഹചര്യത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുള്ള ആരെങ്കിലും മരിച്ചാൽ അതു തുക തിരിച്ചുകിട്ടാത്തതിന്റെ പേരിലാണെന്ന് പ്രചരിപ്പിക്കുന്ന രീതി ബിജെപിയും കോൺഗ്രസും തുടരുകയാണെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ആർ.എൽ. ശ്രീലാൽ. നാല് ജീവനക്കാർ നടത്തിയ സാമ്പത്തിക ക്രമക്കേടുമൂലം പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് ഇപ്പോൾ മെച്ചപ്പെട്ടുവരുകയാണ്. ഇതുവരെ 149.22 കോടി രൂപയുടെ നിക്ഷേപം തിരിച്ചുനൽകി എന്നും ആദ്ദേഹം പറയുന്നു.



135.1 കോടി രൂപയുടെ വായ്പക്കുടിശ്ശിക പിരിച്ചെടുത്തു. വായ്പകളുടെ തിരിച്ചടവനുസരിച്ച്, നിക്ഷേപകർ ആവശ്യപ്പെടുന്ന പണം ചെറിയ തുകകളായി എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ടെന്നും ശ്രീലാൽ പറഞ്ഞു. പ്രതിസന്ധി മറികടക്കും വരെ ആവശ്യപ്പെടുന്ന മുഴുവൻ തുകയും ഒരുമിച്ചുകൊടുക്കാനാകില്ല. കരുവന്നൂർ ബാങ്ക് തകരുകയാണെന്ന പ്രചാരണം അഴിച്ചുവിട്ട്, നിക്ഷേപകരെക്കൊണ്ട് പരമാവധി പണം പിൻവലിപ്പിച്ചും വായ്പയടച്ചിരുന്ന ഇടപാടുകാരോട് ഇനി അടയ്ക്കേണ്ടതില്ലെന്ന് പറഞ്ഞും ബാങ്കിന്റെ പ്രവർത്തനം താളം തെറ്റിച്ചു.



തെറ്റായ വാർത്തകൾ സൃഷ്ടിക്കാൻ കോൺഗ്രസും ബിജെപിയും ഒരുപോലെ ശ്രമിച്ചു. കരുവന്നൂർ ബാങ്ക് ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരുടെ ജനദ്രോഹ നിലപാടുകളെ ഏവരും തിരിച്ചറിയും. മരിച്ച വ്യക്തിയുടെ കുടുംബത്തിൻ്റെ മാനസികാവസ്ഥ മുതലെടുത്ത് ചിലർ നടത്തുന്ന പ്രഹസനം ജനം തിരിച്ചറിയണമെന്നും ശ്രീലാൽ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page