ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ (AKCC ) നേതൃത്വത്തിൽ സംഘടിപ്പിച്ച മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി മലപ്പുറത്തിനെ 4 നെതിരെ 5 ഗോളുകൾക്ക് തോൽപിച്ചു സുകന്യ ട്രാവൽസ് ബേസിക് പെരുമ്പാവൂർ വിജയികളായി.
മത്സരാതിൽ 2 ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ബിഷപ്. മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തിഡ്രൽ വികാരി റവ ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു.
മുൻ സന്തോഷ് ട്രോഫി താരം എൻ.കെ. ഇട്ടി മാത്യു, ആവന്തി ഗ്രൂപ്പ് പുനെ.എം.ഡി. ഡേവിസ് ആന്റണി, ഇന്റർനാഷ്ണൽ ഷിപ്പ് സപ്ലൈ അസോസിയേഷൻ (ISSA ) ഇന്ത്യൻ പ്രതിനിധിയായ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി എം.ഡി. അജയ് ജോസഫ് എന്നിവരെ ആദരിച്ചു. പ്രോഗ്രാം കോ.ഓഡിനേറ്റർ ടെൽസൺ കോട്ടോളി ആദരണ പ്രസംഗം നടത്തി.
സ്വാഗത സംഘം ചെയർമാൻ പി.ടി. ജോർജ്, ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തി, ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ, ജോബി അക്കരക്കാരൻ, എ.കെ.സി.സി. ട്രഷറർ വിൻസൻ കോമ്പാറക്കാരൻ വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി.എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ 8 ദിവസങ്ങളിലായി നീണ്ടു നിന്ന മുനിസിപ്പൽ മൈ താനിയിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ 8 ടീമുകൾ പങ്കെടുത്തു. പ്രദർശന മത്സരങ്ങളിൽ മുനിസിപ്പൽ കൗൺസിലേഴ്സും സ്റ്റാഫും കൂടിയുള്ള ടീം മൈതാനം വെട്രൻസിനോട് പരാജയപ്പെട്ടു. ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്തും വൈദീകരും ചേർന്നുള്ള ടീം CM1 വൈദീകരെ പരാജയപ്പെടുത്തി പരിശിലകൻ തോമസ് കാട്ടു ക്കാരന്റെ നേതൃത്വത്തിൽ നടന്ന വനിതകളുടെ മൽസരത്തിൽ എൽ.ബി.എസ്.എം. വനിത ഫുട്ബോൾ അക്കാദമി സോക്കർ ഗേൾസിനെ തോപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive