ശ്രീ കൂടൽമാണിക്യം കൂടിയാട്ട മഹോത്സവം – തോരണയുദ്ധം ശങ്കുകർണ്ണന്‍റെ പുറപ്പാട് അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം കൂടിയാട്ട മഹോത്സവം തോരണയുദ്ധം ശങ്കുകർണ്ണന്റെ പുറപ്പാട് അരങ്ങേറി ശങ്കുകർണ്ണനായി ഡോ അമ്മന്നുർ രജനീഷ് ചാക്യാർ വേഷമിട്ടു . മിഴാവ് പി കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, താളം ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, ചുട്ടി കലാമണ്ഡലം സതീശൻ, ഇടയ്ക്ക വിജയൻ മാരാർ.

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ തോരണയുദ്ധം കൂടിയാട്ടം നിർവ്വഹണം സഹിതം സമ്പൂർണ്ണമായി ആഗസ്റ്റ് 3 മുതൽ 8 വരെ ദിവസവും വൈകിട്ട് 6.30ന് നടത്തപ്പെടുന്നു. ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠം ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിലാണ് അവതരണം നടക്കുന്നത്.


രാമായണം കഥാഭാഗവും, മഹാകവി ഭാസൻ രചിച്ചു എന്നും പറയപ്പെടുന്ന അഭിഷേകനാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധത്തിൽ ഹനൂമാൻ, സീതാദർശനത്തിനു ശേഷം അശോകവനികോദ്യാനം നശിപ്പിയ്ക്കുന്നതും, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം കൊണ്ട് പിടിച്ചുകെട്ടി രാവണസഭയിലെത്തി രാവണനോടൊപ്പത്തിനൊപ്പം ഇരുന്ന് ശ്രീരാമനെ സ്തുതിയ്ക്കുന്നതും, അത് കേട്ട് ക്രുദ്ധനായ രാവണൻ ഹനൂമാന്റെ വാലിൽ തീകൊടുക്കുവാൻ രാക്ഷസരോട് കല്പിയ്ക്കുന്നതും, ശ്രീരാമന് സീതയെ തിരിച്ചുകൊടുക്കാൻ അഭ്യർത്ഥിയ്ക്കുന്ന വിഭീഷണനെ രാവണൻ ലങ്കയിൽ നിന്ന് പറഞ്ഞയയ്ക്കുന്നതുമാണ് കഥാഭാഗം.


ആദ്യ ദിവസമായ ബുധനാഴ്ച ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ പുറപ്പാട് ആണ് അവതരിപ്പിച്ചത്. രാവണൻ സ്വയം നിർമ്മിച്ച അശോകവനിക എന്ന ഉദ്യാനം ഒരു വാനരൻ നശിപ്പിച്ചത് കണ്ട് പ്രാണനും കൊണ്ട് ഓടിവന്ന് വിവരം രാവണനെ അറിയിയ്ക്കാൻ പോകുന്നതാണ് ആദ്യദിവസത്തെ കഥാഭാഗം.

ശങ്കുകർണ്ണൻ്റെ നിർവഹണം ഒന്നാം ദിവസം

പൂർവകഥാകഥനം ആയ നിർവഹണത്തിൽ രാവണൻ ലകയിൽ നിന്ന് വൈശ്രവണനെ ഓടിച്ച് ലങ്കയിൽ പ്രവേശിക്കുന്നതും, രാക്ഷസ ചക്രവർത്തി ആകുന്നതും ലങ്കയിൽ രാക്ഷസന്മാർ വന്നു നിറയുന്നതും , ശൂർപ്പണഖയുടെ വിവാഹവും ,രാവണൻ നായാട്ടിന് പോകുമ്പോൾ മയൻ്റെ പുത്രി മണ്ഡോദരി വിവാഹം കഴിക്കുന്നതും, മേഘനാദനും അക്ഷകുമാരനും ജനിക്കുന്നതും, കുംഭകർണ്ണന്റെയും വിഭീഷണന്റെയും വിവാഹവും അഭിനയിക്കുന്നു.

ഓഗസ്റ്റ് 4 വെള്ളിയാഴ്ച ശങ്കുകർണ്ണൻ : അമ്മന്നൂർ മാധവ് ചാക്യാർ മിഴാവ് പി കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ താളം ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, ചുട്ടി കലാമണ്ഡലം സതീശൻ ഇടയ്ക്ക വിജയൻ മാരാർ.



ആഗസ്റ്റ് 3 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ, പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ, ഡോ. അപർണ്ണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, കലാമണ്ഡലം സതീശൻ എന്നിവർ പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page