ജീവധാര പദ്ധതിയുടെ ഭാഗമായി പുത്തന്‍ ട്രോളികളുമായി ഗ്രീന്‍ മുരിയാട് ഹരിതകര്‍മ്മസേന

മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്തിലെ നൂതന പദ്ധതിയായ ജീവധാരയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വഗ്രാമം എന്ന ആശയം മുന്‍ നിര്‍ത്തി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഹരിതകര്‍മ്മസേനക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോ സൗകര്യം ലഭ്യമാക്കിയിരുന്നു. വാര്‍ഡുകള്‍ത്തോറും എം.സി.എഫുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ പുതിയ പത്ത് ട്രോളികളാണ് ഹരിതകര്‍മ്മസേനാഗംങ്ങള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്.


പഞ്ചായത്ത് ഓഫീസിന് സമീപം നടന്നചടങ്ങില്‍ പുതിയട്രോളികള്‍ ഹരിതകര്‍മ്മസേനാഗംങ്ങള്‍ക്ക് പഞ്ചായത്ത്പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി കൈമാറി. ചടങ്ങില്‍ ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ സരിതസുരേഷ്, ഭരണസമിതി അംഗം തോമസ്‌തൊകലത്ത്, അസി.സെക്രട്ടറി പുഷ്പലത, രാധാ ഭാസൻ, തുടങ്ങിയവര്‍ സംസാരിച്ചു.


സമ്പൂര്‍ണ്ണശുചിത്വഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി അപേക്ഷിച്ച എല്ലാവര്‍ക്കും ബയോബിന്നും, ബയോഗ്യസും, റിംങ് കബോസ്റ്റും വിതരണം ചെയ്യാനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ച് കഴിഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, നിഖിത അനൂപ്, സേവിയർ ആളു ക്കാരൻ, മനീഷ മനീഷ് ,മണി സജയൻ , നിതാ അർജുനൻ ഹെൽത്ത് ഇൻസ്പെക്ടർ ഡിൽജി , നിറവ് കോഡിനേറ്റർ ബീന തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O