സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേന്ദ്ര ഗവൺമെന്റിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ന് രാവിലെ 10 മണി മുതൽ 6 മണി വരെ തൃശൂരിൽ സംഘടിപ്പിക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

continue reading below...

continue reading below..


സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ ജി ശിവാനന്ദൻ, വൈസ് ക്യാപ്റ്റൻ ജോൺസൻ ആവോക്കാരൻ, മാനേജർ പി കെ ഷാജൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ലത ചന്ദ്രൻ , എ.ഐ.ടി.യു.സി ജില്ല പ്രസിഡണ്ട് ടി.കെ സുധീഷ്, ടി.യു.സി.ഐ നേതാവ് സിദ്ധാർത്ഥൻ പട്ടേപ്പാടം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് പി ഭരത് കുമാർ എന്നിവർ സംസാരിച്ചു.


എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ സ്വാഗതവും സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് സി.ഡി സിജിത്ത് നന്ദിയും പറഞ്ഞു.

You cannot copy content of this page