ഇരിങ്ങാലക്കുട : കിലയുടെയും ബ്രിംഗ് ബാക്ക് ഫൌണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളേയും നഗര സഭമയയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പഞ്ചായത്ത് കാലാവസ്ഥാ പാർലമെന്റിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭാസ,സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
പഞ്ചായത്ത് പാർലമെൻ്റ് ഒരു മണ്ഡലാടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടത്തുന്നത് ആദ്യമായിട്ടാണ്. താഴെതട്ടിൽ നിന്നും കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവർത്തനങ്ങളെ കാര്യക്ഷമാകുന്നതിനുള്ള സമീപനമാണ് പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് ലക്ഷ്യമാക്കുന്നത്.
ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീനിക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് കാറളം, പൂമംഗലം,പടിയൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതി നിധികൾ കാലവസ്ഥവ്യത്യാന ചർച്ചയിൽ പങ്കെടുത്തു.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങൾ പെട്ടന്നു ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ആവർത്തിക്കുന്ന വെള്ളപ്പൊക്കവും വരൾച്ചയും ഉരുൾപ്പൊട്ടലുകളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് .ഇത് മുൻ നിർത്തി ദുരന്ത ഘതങ്ങളെ അതിജീവിക്കാൻ വേണ്ട പദ്ധതികളും കാലാവസ്ഥാ മാറ്റത്തിന് മുഖ്യ കാരണക്കാരായ അന്തരീക്ഷത്തിലെത്തുന്ന ഹരിത ഗ്രഹ വാതകങ്ങളുടെ ലഘുകരണവും ആവശ്യമാണ്.
പ്രാദേശിക തലത്തിൽ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവയെ അതിജീവിക്കാൻ പുതിയ ആശയങ്ങളുമായി യുവാക്കൾ വരണമെന്നാണ് പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത് . അതി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ എങ്ങനെ നമ്മുടെ ജൈവ വൈവിധ്യത്തെ, ജലസ്രോതസ്സുകളെ, ഉപജീവന മാർഗങ്ങളെ , ആരോഗ്യ മേഖലയെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണിത്.
കില പ്രൊഫസർ ഡോ മോനിഷ് ജോസ് പ്രോജക്റ്റ് പരിജയപ്പെടുത്തി. കിലയുടെ ഡിസാസ്റ്റർ മാനേജ്മൻ്റ് കോർഡിനേറ്റർ ഡോ എസ് ശ്രീകുമാർ കിലയുടെ കാലാവസ്ഥ പ്രവർത്തന ഇടപ്പെടെലുകളെപ്പറ്റി സംസാരിച്ചു. ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ ഡയറക്ടർ അഖിലേഷ് അനിൽകുമാർ, സ്റ്റേറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ നിധിൻ കൃഷ്‌ണ പഞ്ചായത്ത് കാലാവസ്ഥ പാർലമെൻ്റ് പരിചയപ്പെടുത്തി.
മണ്ഡലത്തിലെ തദ്ദേശീയ സ്ഥാപനങ്ങൾ, ക്രൈസ്റ്റ് കോളേജ്, സെൻ്റ് ജോസഫ് കോളേജ്, ഇ.കെ.എൻ സെൻ്റർ, വിവിധ സ്കൂളുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രാദേശിക കാലാവസ്ഥാ മാറ്റത്തിൻ്റേയും ആഘാതത്തിൻ്റേയും വിവര ശേഖരണവും ഡാറ്റാ വിശകലനവും നടത്തുന്നത്. പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പ്രാദേശിക പ്രശ്‌നങ്ങളെ അറിയുവാനും പ്രതിവിധികൾ കണ്ടെത്താനുള്ള പഠനങ്ങൾ ഏറ്റെടുക്കാനും ഇത് സഹായകരമാകും. ആറ് മാസം നീണ്ടുനില്ക്കുന്ന പഠനത്തിന് ശേഷം മോക്ക് പാർലമെൻ്റ് സംഘടിപ്പിക്കുന്നതിനും ബിൽ തയ്യാറാക്കുന്നതിനും പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള ശേഷി കുട്ടികൾ കൈവരിക്കുന്നതാണ്
ഇ.കെ.എൻ സെന്റ൪ പ്രസിഡൻ്റും മുൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാളുമായ മാത്യു പോൾ ഊകൻ, തവനിഷ്, എൻ. എസ്.എസ് വോളണ്ടിയര്സ് എന്നിവർ സന്നിഹിതരായി.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും ഇ.കെ.എൻ പ്രസിഡന്റ് ഡോ. സോണി ജോൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com