അംഗൻവാടിയിലെ കുട്ടികൾക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളറിങ്ങ് ബുക്കുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് അറുപത്തി നാലാം സ്ഥാപകദിനത്തിൽ ഇരിങ്ങാലക്കുടയിലെ അംഗൻവാടി കുട്ടികൾക്ക് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളറിംഗ് ബുക്കുകൾ വിതരണം ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ മുഖ്യാതിഥിയായി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹഖ് സി എസ്, വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പാക്കാരൻ, കെഎസ്‌യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, മണ്ഡലം സെക്രട്ടറി ശ്രീജിത്ത് എസ് പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page