ഇരിങ്ങാലക്കുട : വിലക്കയറ്റം തടയണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശിക ക്ഷാമബത്ത 22 ശതമാനം ഉടൻ നൽകുക , മെഡിസെപ്പ് പദ്ധതി അപാകത പരിഹരിക്കുകയും, ഒ.പി.ചികിത്സ ഉൾപ്പെടെ ലഭ്യമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല കമ്മറ്റി അംഗം എ.സി. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു . കെ. കമലം അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം സി.എസ്. അബ്ദുൾ ഹഖ് , നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി. മുരളീധരൻ , സെക്രട്ടറി ഇ.ഡി. ജോസ് , സി. ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.
പുതിയ മണ്ഡലം ഭാരവാഹികൾ: ടി.കെ. ബഷീർ ( പ്രസിഡണ്ട് ) , പ്രശാന്തി ജി. മേനോൻ ( വൈസ് പ്രസിഡണ്ട് ) ,സി. ജെ. ജോയ് ( സെക്രട്ടറി) , ശ്രീകല എസ്. ( ജോ സെക്രട്ടറി ) , പി. ഉണ്ണികൃഷ്ണൻ ( ട്രഷറർ ) , കെ.ജയശ്രീ (വനിതാ ഫോറം കൺവീനർ )
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive