ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കലോത്സവം രണ്ടാം ദിവസം മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 34 മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനം 106 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം 100 പോയിന്റോടെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം 91 പോയിന്റോടെ എസ് എൻ ഹയർസെക്കൻഡറി സ്കൂളും നേടി മുന്നേറുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 24 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം നാഷണല്‍ ഹയർസെക്കൻഡറി സ്കൂളും (82) രണ്ടാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളും (77) മൂന്നാം സ്ഥാനം എൽ എഫ് സി ഹൈസ്ക്കൂളും (66) നേടി മുന്നേറുന്നു.
യുപി വിഭാഗത്തിൽ 12 മത്സരഫലങ്ങൾ വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് മൂന്ന് സ്ക്കൂളുകൾ 27 പോയിന്റ് വീതം നേടി നന്തിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും പന്തല്ലൂര്‍ ജെ യു പി സ്കൂളും ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്കൂളും രണ്ടാം സ്ഥാനത്ത് 26 പോയിന്റോടെ പൊറത്തിശ്ശേരി എം യു പി സ്കൂളും എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളും കൽപ്പറമ്പ് ബി വി എം ഹൈസ്കൂളും മൂന്നാം സ്ഥാനത്ത് 25 പോയിൻറോടെ നാഷണൽ ഹയർസെക്കൻഡറി സ്കൂളും നേടി മുന്നേറുന്നു
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അവിട്ടത്തൂർ ഹോളി ഫാമിലി എൽപി സ്കൂളിൽ രണ്ടാം സ്ഥാനം ഇരിഞ്ഞാലക്കുട എൽ എഫ് സി എൽ പി സ്കൂളും മൂന്നാം സ്ഥാനം എസ്എൻജി എസ് എസ് എൽ പി സ്കൂൾ എടക്കുളവും ഗവൺമെൻറ് എൽ പി സ്കൂൾ നടവരമ്പും നേടി മുന്നേറുന്നു.
ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ആനന്തപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം ഇരിഞ്ഞാലക്കുട സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം ഇരിഞ്ഞാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളും നേടി മുന്നേറുന്നു.
യുപി സംസ്കൃതം വിഭാഗത്തിൽ ഒന്നാം സ്ഥാനം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം ഇരിഞ്ഞാലക്കുട സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം ഇരിഞ്ഞാലക്കുട എൽ എഫ് സി ഹൈസ്കൂളും നേടി മുന്നേറുന്നു.
ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയും മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും നേടി മുന്നേറുന്നു.
യുപിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും മൂന്നാം സ്ഥാനം പി എസ് എം വി എച്ച് എസ് എസ് കാട്ടൂരും നേടി മുന്നേറുന്നു.
എൽപി അറബിക്കൽ ഒന്നാം സ്ഥാനം സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എൽ പി സ്കൂൾ മൂർക്കനാട് സെൻമേരിസ് എൽപിഎസ് എടത്തിരുത്തി ഐ ജെ എൽ പി എസ് കല്ലേറ്റുംകര എഎൽപിഎസ് കാറളം എന്നിവരും മൂന്നാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും നേടി മുന്നേറുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com