ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ മതമൈത്രി നിലയത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി. റിട്ടയേഡ് അധ്യാപികയും കവയത്രിയുമായ പി ആർ സുഷമ ടീച്ചറാണ് കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്തിയത്. കൂടാതെ എസ് എൻ എച്ച്എസ്എസ് പ്രിൻസിപ്പൽ സിൻല ടീച്ചറും ഈ സത്കർമ്മത്തിൽ പങ്കു ചേർന്നിരുന്നു.
സ്റ്റാഫ് സെക്രട്ടറി സിന്ധു, അധ്യാപകരായ ഷെൽമി, സുമിത, അൻസു, ധനശ്രീ, അൻബി, ഹണി, നിഷ, ജിനി, ശ്രീജ, രജന എന്നിവരും സന്നിഹിതരായിരുന്നു. ബിനി ടീച്ചർ എല്ലാ കുഞ്ഞുങ്ങൾക്കും പായസം വിതരണം ചെയ്തു. മിഠായികളും മധുരപലഹാരങ്ങളും കൊണ്ട് കുഞ്ഞുങ്ങൾ അതീവ സന്തുഷ്ടരായി. എഴുത്തുന്നിരുത്തൽ കർമ്മം നിർവഹിച്ച സുഷമ ടീച്ചർക്കുള്ള മെമെന്റോ അജയഘോഷ് സാർ നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



