ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു

ഊരകം : മുരിയാട് ഗ്രാമപഞ്ചായത്ത് ഊരകം ഈസ്റ്റ് ദീപം അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

2018 ലെ വെള്ളപൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന അംഗനവാടി കഴിഞ്ഞ 2 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഇരിങ്ങാലക്കുട എം.എൽ എ യും ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു വിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൻ്റേയും എൻആർ ഇ ജി യുടേയും 6 ലക്ഷം രൂപയും വിനിയോഗിച്ചാണ് അങ്കനവാടി പുനർ നിർമ്മിക്കുന്നത് .

ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , മണി സജയൻ , മനീഷ മനീഷ് , തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ സ്വാഗതവും ഐസി ഡി എസ് സൂപ്രവൈസർ അൻസ അബ്രഹാം നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page