നഗരസഭയുടെ ഞാറ്റുവേല മഹോത്സവം അഞ്ചാം ദിവസം – വയോജന സംഗമത്തിൽ ഏറ്റവും പ്രായം കൂടിയ കർഷകനെ ആദരിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിവസത്തെവയോജന സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭാ ടൗൺഹാളിൽ സിനിമാ താരം ജയരാജ് വാര്യർ നിർവ്വഹിച്ചു. സ്വാർത്ഥതയുള്ള മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള ഊർജ്ജം നൽകുന്ന നഗരസഭയുടെ ഞാറ്റുവേലോത്സവം ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എത്തിച്ചേർന്നവരിൽ ഏറ്റവും പ്രായം കൂടിയ കർഷകനും കൂടിയായ രാമകൃഷ്ണനെ ആദരിച്ചു.നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി .ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാരായ സോണിയ ഗിരി സ്വാഗതവും ഷെല്ലി വിൽസൻ നന്ദിയും പറഞ്ഞു

കൗൺസിലർമാർ, വിവിധ വാർഡുകളിലെ വയോജന ക്ലബ്ബുകളിൽ നിന്ന് എത്തിച്ചേർന്നവർ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു. വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ വികെ ലക്ഷ്മണ നായർ എഴുതിയ ‘കഥയില്ലാത്ത ഒരു കഥ” എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. സാഹിത്യ സദസ്സിന് സാവിത്രി ലക്ഷ്മണൻ , കാട്ടൂർ രാമചന്ദ്രൻ, രതി കല്ലട എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ ഉപഹാരം കൗൺസിലർ ജയാനന്ദൻ. ടി.കെ. സമ്മാനിച്ചു.

തുടർന്ന് നടന്ന കാർഷിക സെമിനാറിൽ ജാതി കൃഷി എങ്ങനെ ശാസ്ത്രീയമാക്കാം എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ. എ. കെ വിഷയാവതരണം നടത്തി. ചടങ്ങിന് കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, സഞ്ജയ് എം എസ്. എന്നിവർ നേതൃത്വം നൽകി.തുടർന്ന് അംഗനവാടി ടീച്ചേഴ്സ് , ഹെൽപ്പേഴ്സ്, ആശാവർക്കർമാർ, ഹരിത കർമ്മസേന എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണം കളിയും അരങ്ങേറി. വൈകീട്ട് കലാകാരന്മാരുടെ സംഘടന നന്മ ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page