ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്കാര വിതരണം ‘ആദരം 2025’ മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും മന്ത്രി ആർ. ബിന്ദു പുരസ്കാരങ്ങൾ സമ്മാനിച്ചു,
ഇതോടൊപ്പം സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഗംഗ ഗോപി,കീം പരീക്ഷയിൽ മികച്ച വിജയം നേടിയ ഇരിങ്ങാലക്കുട സ്വദേശികളായ ഹരികിഷൻ ബൈജു, അഭിനവ് കെ എസ്,ഐ.എസ്. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇർഫാൻ മയൂഫ്, പഠന വൈകല്യത്തെ അതിജീവിച്ച് ഇംഗ്ലീഷിൽ പുസ്തകം രചിച്ച നാലാം ക്ലാസുകാരൻ ഫിദൽ.പി.എസ് എന്നിവരെ ചടങ്ങിൽ മന്ത്രി പ്രത്യേകം ആദരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും,
പ്ലസ് ടു പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്കും പ്രത്യേകം പുരസ്കാരങ്ങൾ നൽകി.വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ,വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികളുൾപ്പെടെ നിരവധി പേർ ആദരത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ സ്വാഗത ആശംസിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺമേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് ഗംഗ ഗോപി മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോർജോ,പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലത,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്,ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനക്കപ്പറമ്പിൽ, ഇരിങ്ങാലക്കുട ഡി ഇ ഓ ടി.ഷൈല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive