ഇരിങ്ങാലക്കുട : കേരള വനം വന്യജീവി വകുപ്പ് ( സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ തൃശൂർ , സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ചാലക്കുടി) വനമഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിൽ ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സാറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്.
6 ടീമംഗങ്ങൾ സജീവമായി പങ്കെടുത്ത മത്സരത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൗമ്യ സി എസ് വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. സീനിയർ അധ്യാപിക സുമൻ ടീച്ചർ, ജിൻസി ടീച്ചർ , ജയരാജ് മാസ്റ്റർ, ഷാജു മാസ്റ്റർ, സന്ധ്യ ടീച്ചർ, എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ ഷീന എൻ ബി നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive