ഗവ. എൽ.പി സ്കൂളിൽ അവധിക്കാല ക്യാമ്പ് ‘നീഹാരം‘ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിൻ്റെ അവധിക്കാല ക്യാമ്പ് ‘ നീഹാരം ‘ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ ലത ടീച്ചർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ ഇത്തരം ക്യാമ്പുകൾ വഹിക്കുന്ന സ്വാധീനം വളരെ വലുതാണ് എന്ന് ലത ടീച്ചർ പറഞ്ഞു.

പി.ടിഎ പ്രസിഡണ്ട് അംഗന അർജുനൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ , ബി പി സി കെ ആർ സത്യപാലൻ , യോഗ ട്രെയിനർ രാജലക്ഷ്മി ടീച്ചർ , സി.വി സ്വപ്ന ടീച്ചർ , സ്റ്റാഫ് സെക്രട്ടറി വിനിത എസ് ആർ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും സീനിയർ അസിസ്റ്റൻറ് നിത്യ ടി.എൻ നന്ദിയും പറഞ്ഞു. ചന്ദ്രിക സോപ്പ് ഫാക്ടറി വിസിറ്റ്, യോഗ ട്രെയിനിംഗ് ലഹരി വിരുദ്ധ ക്ലാസ് , വായനാക്കളരി , ഗെയിമുകൾ , ക്യാമ്പ് ഫയർ തുടങ്ങിയവ ക്യാമ്പിൻറെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page