ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗം, തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് മാനേജിംഗ് ഡയറക്ടർ കെ പി ജാതവേദൻ നമ്പൂതിരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മത്സരത്തിന്‍റെ പ്രാരംഭഘട്ടത്തിനു ശേഷം അഞ്ച് റൗണ്ടുകളിലായി നടത്തിയ അവസാന ഘട്ടമത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് സമ്മാനദാനം നിർവഹിച്ചു.

▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews