ഇരിങ്ങാലക്കുട : കാട്ടൂർ ഗ്രാമം കലാസാംസ്കാരിക സമിതി സംസ്ഥാനതലത്തിൽ പ്ലസ് ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടി.വി കൊച്ചുബാവ സ്മാരക രണ്ടാമത് അഖില കേരള ചെറുകഥ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.
രചനകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 5, ഫലപ്രഖ്യാപനം നവംബർ 26. ഒന്നാം സമ്മാനം 5000 രൂപയും ഫലകവും പ്രശസ്തി പത്രവും, രണ്ടാം സമ്മാനം 3000 രൂപയും ഫലകവും പ്രശസ്തി പത്രവും, മൂന്നാം സമ്മാനം 2000 രൂപയും ഫലകവും പ്രശസ്തിപത്രവും, സ്പെഷ്യൽ ജൂറി പ്രൈസ് ഫലകവും പ്രശസ്തി പത്രവും.
ചെറുകഥ മത്സര നിബന്ധനകൾ
A 4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്ത് മൂന്ന് കോപ്പികൾ അയയ്ക്കണം.
കഥയ്ക്ക് ശീർഷകം ഉണ്ടായിരിക്കണം. കഥ നാല് പേജിൽ കവിയരുത്
കഥയുടെ പേര് വിദ്യാർത്ഥിയുടെ പേര് ക്ലാസ് സ്കൂൾ മേൽവിലാസം എന്ന് വിവരങ്ങൾ രേഖപ്പെടുത്തി, സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം കഥയോടൊപ്പം അയക്കണം
ഇതേ കഥാമത്സരത്തിൽ മുൻപ് സമ്മാനം നേടിയിട്ടുള്ളവർ മത്സരത്തിൽ പങ്കെടുക്കാൻ അർഹരല്ല.
കഥയ്ക്ക് വിഷയ നിബന്ധനയില്ല
കൂടുതൽ വിവരങ്ങൾക്ക് 9745442438 കഥകൾ അയക്കേണ്ട വിലാസം ആന്റണി കൈതാരത്ത്, പൊഞ്ഞനം പി ഓ കാട്ടൂർ തൃശ്ശൂർ ജില്ല പിൻകോഡ് 680702
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com