ഗായത്രി റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗായത്രി റസിഡൻസ് അസോസിയേഷൻ ഇരിങ്ങാലക്കുടയുടെ ഓണാഘോഷം 2023 ഗായത്രി ഹാളിൽ നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗായത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. ലക്ഷ്മണൻ നായർ ആശംസകൾ നേർന്നു സംസാരിച്ചു.

80 വയസ്സ് പൂർത്തിയാക്കിയ വരെ ആദരിക്കുന്ന ചടങ്ങും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. ഗായത്രി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി അജിത് കുമാർ സ്വാഗതവും, ഗായത്രി റസിഡൻസ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ജയരാമൻ നന്ദിയും പറഞ്ഞു. തുടർന്ന് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

continue reading below...

continue reading below..

You cannot copy content of this page