ഇരിങ്ങാലക്കുട: മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട കെഎസ്ആർടിസിയിലെ സർവീസുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് തോമസ് ഉണ്ണിയാടൻ എം എൽ എയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ആസ്ഥാനത്ത് എംഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ഉന്നതതല ചർച്ചയിലാണ് തീരുമാനം.
കെഎസ്ആർടിസി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു. കെഎസ്ആർടിസിയിൽ 2 സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാൻ തീരുമാനമായി.
ഇരിങ്ങാലക്കുടയുടെ ഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഇഡിഓ ജി.പി. പ്രദീപ്‌കുമാർ, എസ് ടി സി പ്രിൻസിപ്പൽ ഉല്ലാസ് ബാബു, ഡി ടി ഓ കെ. ജെ.സുനിൽ, ഐ സി കെ.എൽ.യേശുദാസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



