പഠനനിലവാരം ഉയർത്താനായുള്ള അധ്യാപക ശാക്തീകരണ പരിപാടി ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പഠനനിലവാരം ഉയർത്താനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഇരിങ്ങാലക്കുട ബി ആർ സി യുടെയും നേതൃത്വത്തിൽ എൽ. പി.,യു. പി, ഹൈസ്കൂൾ അധ്യാപർക്കായുള്ള ക്ലസ്റ്റർ പരിശീലനം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആർ. സത്യപാലൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട എൽ. എഫ്, ജി ജി എച്ച് എസ് ഇരിങ്ങാലക്കുട, ബി ആർ സി ഹാൾ എന്നിവിടങ്ങളിൽ നടന്ന പരിശീലനത്തിൽ ഇരിങ്ങാലക്കുടയിലെ 66 വിദ്യാലയങ്ങളിൽ നിന്നായി 650 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

അധ്യാപകരുടെ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ക്ലസ്റ്റർ മുഖ്യമായി ചർച്ച ചെയ്യുന്നതെന്ന് വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വര പ്രസാദ് പറഞ്ഞു. നൂതന പഠന പ്രവർത്തനങ്ങൾ, പരിഷ്കരിക്കപ്പെട്ട സിലബസ്, അധ്യാപകർ ആർജിക്കേണ്ട പുതിയ ശേഷികൾ, കുട്ടികളിലേക്ക് എത്തേണ്ട ലേണിംഗ് ആസ്‌പെക്ടസ്, ലാബ്, ലൈബ്രറി മുതലായ കാര്യങ്ങളെ കുറിച്ചും ക്ലസ്റ്ററിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.പി. വിഭാഗം ക്ലസ്റ്റർ പരിശീലനം ഓരോ ക്ലാസ് അടിസ്ഥാനത്തിലും, യു.പി, ഹൈസ്കൂൾ വിഭാഗം പരിശീലനം വിഷയാടിസ്ഥാനത്തിലുമായാണ് നടന്നത്. പരിശീലനം ലഭിച്ച ഡിസ്ട്രിക്ട്  റിസോഴ്സ് ഗ്രൂപ്പിലെ 34 അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.

ക്ലസ്റ്റർ പരിശീലനത്തെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു

continue reading below...

continue reading below..

You cannot copy content of this page