ബെർലിൻ അടക്കമുളള നിരവധി അന്തർ ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചലച്ചിത്രം ” പാസേജസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 1 വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2023 ലെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ” പാസേജസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പാരീസിൽ താമസിക്കുന്ന സ്വവർഗ്ഗ ദമ്പതികളായ ടോമസും മാർട്ടിനുമാണ് 91 മിനിറ്റുള്ള ഫ്രഞ്ച് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ.



ചലച്ചിത്ര സംവിധായകൻ കൂടിയായ ടോമാസ് യുവ അധ്യാപികയായ അഗാതെയുമായി ബന്ധം ആരംഭിക്കുന്നതോടെ , ടോമാസും മാർട്ടിനും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാകുന്നു.. ബെർലിൻ അടക്കമുളള നിരവധി അന്തർ ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page