കണ്ണൂർ വി സി : മന്ത്രി ബിന്ദു രാജി വയ്ക്കണം. എം.പി. ജാക്സൺ

ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ്‌ രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി മാനിച്ച് മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് കെ പി സി സി നിർവാഹക സമിതിയംഗം എം.പി. ജാക്സൺ ആവശ്യപ്പെട്ടു.

continue reading below...

continue reading below..വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്നാണ് നിയമനം റദ്ധാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഇക്കാര്യത്തിനായി എഴുതിയ കത്ത് പുറത്തായത് സർക്കാരിന്റെ അനാവശ്യ ഇടപെടൽ നിയമന കാര്യത്തിൽ ഉണ്ടായതിനു തെളിവാണെന്നും ധാർമികതയുണ്ടെങ്കിൽ മന്ത്രി ബിന്ദു രാജി വെക്കണമെന്നും ജാക്സൺ പറഞ്ഞു

You cannot copy content of this page