ആളൂർ : ജയരാജന്‍റെ വെല്ലുവിളി യുവമോർച്ച സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
യുവമോർച്ചയെ വെല്ലുവിളിക്കാൻ തുനിഞ്ഞ ജയരാജൻ സ്വന്തം ഭൂതകാലം ഓർക്കുന്നത് നല്ലതാണെന്നും കോടതിയെയും പോലീസിനെയും കാണുമ്പോൾ നെഞ്ചുവേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറി ഇറങ്ങിയ ജയരാജൻ വെല്ലുവിളിക്കുമ്പോൾ അത് തനിക്ക് പോന്നവരോട് മതി എന്നാണ് യുവമോർച്ചക്ക് ഓർമിപ്പിക്കിനുള്ളത് എന്ന് ആദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാർട്ടി ഗ്രാമങ്ങൾ എന്ന് പറഞ്ഞു സി.പി.എം ഹുങ്ക് പറഞ്ഞ പല സ്ഥലത്തും ചെങ്കൊടി മാറി കാവിപതാക ഉയർത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ തെറ്റ് കണ്ടാൽ ഷംസീർ അല്ല സാക്ഷാൽ പിണറായ്ക്കെതിരേയും യുവമോർച്ചവിരൽ ചൂണ്ടും.
യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഞ്ചിത സുധി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി കവിത ബിജു, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് എ വി മണ്ഡലം സെക്രട്ടറി രഞ്ജിത്ത് കെ. ആർ യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ധീരജ് വേദ ബിജെപി ജില്ല കമ്മിറ്റി അംഗം അഖിലാഷ് വിശ്വനാഥൻ, സരീഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ആളൂർ മണ്ഡലം വൈസ്സ് പ്രസിഡന്റ് അഖിൽ സ്വാഗതവും മണ്ഡലം സെക്രട്ടറി നവിൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O