ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നവരസസാധനയുടെ 101 -ാം ബാച്ച് സമാപനത്തോടനുബന്ധിച്ച് സെപ്തംബര്‍ 14-ാം തിയതി വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന ‘നവരസോത്സവ’ ത്തില്‍ പ്രശസ്ത മറാത്തി ചലച്ചിത്ര നടി കല്ല്യാണി മുലായ് മലയാളം ചലച്ചിത്ര നടി ലിയോണ ലിഷോയ് എന്നിവര്‍ ചേര്‍ന്ന് യശോധര എന്ന നാടകം അവതരിപ്പിക്കുന്നു.
കൂടാതെ അഞ്ജു പീറ്റര്‍ മോഹിനിയാട്ടവും സത്യവാണി കൂച്ചിപുഡിയും വിശാല്‍ തേലാംഗും നിത്യശ്രീയും സമകാലീക നൃത്തവും അനൗഷ്ക ഭരതനാട്യവും അവതരിപ്പിക്കും. അതിനു പുറമെ വീനീത്, ലഘ് വീന്ദര്‍, അക്ഷത്, രേഷ്മ, ശാലിനി, വൈഭവി, അനിഷ്മ എന്നിവര്‍ ‘മഹാഭാരത’ ത്തെ അടിസ്ഥാനമാക്കി ഒരു നാടകവും അവതരിപ്പിക്കുന്നു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O