ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ ‘കാഴ്ച്ച’ ചിത്രപ്രദർശനം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ടൽ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ‘കാഴ്ച്ച’ ചിത്രപ്രദർശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പ്രദർശനം നടത്തിയത്. വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ ചിത്രങ്ങളും കണ്ടൽ സംരക്ഷനായിരുന്ന കല്ലേൻ പൊക്കുടൻ്റെ ചിത്രങ്ങളും പ്രദർശനത്തിനെത്തി.

കെ.പി. ശ്രേയ, കെ.ആർ. ആദിദേവ്, എൻ.എ. അശ്വിനും വിദ്യാർത്ഥികൾക്ക് ചിത്രങ്ങളെ പരിചയപ്പെടുത്തി. അധ്യാപകരായ ടെസ്സി എം.മൈക്കിൾ ,ബി.ബിജു. കെ. ധനുഷ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O