ഇരിങ്ങാലക്കുട : സർക്കാരിന്‍റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹക്കൂടിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
സ്കൂൾ / കോളേജുകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി വിവിധ സന്നദ്ധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടേയും സഹായത്താലാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
ആദ്യഘട്ടത്തിൽ 10 വീടുകളാണ് പദ്ധതി മുഖേനെ നിർമ്മിക്കാനുദ്ദേശിക്കുന്നത്.
കിടപ്പു രോഗികൾ ഉള്ള കുടുംബങ്ങൾ / അമ്പത് ശതമാനത്തിന് മുകളിൽ അംഗപരിമിതരുള്ള കുടുംബങ്ങൾ / വൃദ്ധ ജനങ്ങളുള്ള കുടുംബങ്ങൾ / മാതാവോ പിതാവോ മരണപ്പെട്ട വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ / പ്രായപൂർത്തിയാകാത്ത മക്കളുമായി താമസിക്കുന്ന വിധവകൾ / അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾ എന്നിവർക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുന്നത്. അപേക്ഷകർക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വീടു വയ്ക്കുന്നതിനനുയോജ്യമായ സ്വന്തമായ ഭൂമി ഉണ്ടായിരിക്കണം
സർക്കാർ ഭവന പദ്ധതികളുടെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാത്തവരായിരിക്കണം അപേക്ഷകർ
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ക്കായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമടക്കം മന്ത്രിയുടെ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ക്യാമ്പ് ഓഫീസിൽ 2023ഏപ്രിൽ 30 നകം സമർപ്പിക്കണം.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O