ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംരംഭങ്ങൾ തുടങ്ങുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം തൃശ്ശൂർ,താലൂക്ക് വ്യവസായ ഓഫീസ് മുകുന്ദപുരം, ഇരിങ്ങാലക്കുട നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ പരിപാടി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ മിനി ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പദ്ധതികളും സേവനങ്ങളും, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും, ഭക്ഷ്യ സംസ്കരണ പദ്ധതി എന്നീ വിഷയങ്ങളിൽ റിട്ടയേഡ് എംപ്ലോയ്മെന്റ് ഓഫീസർ ഹംസ വി എം, ഇരിങ്ങാലക്കുട നഗരസഭ വ്യവസായ വികസന ഓഫീസർ സതീഷ് ഇ കെ, റിട്ടയേർഡ് ഉപജില്ലാ വ്യവസായ ഓഫീസർ മുകുന്ദപുരം താലൂക്ക് ജലജ വി എസ് എന്നിവർ ക്ലാസ് എടുത്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, എന്നിവർ ആശംസകൾ അറിയിച്ചു. മുകുന്ദപുരം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ സുനിത പി വി സ്വാഗതവും, ഇരിങ്ങാലക്കുട നഗരസഭ ഇ ഡി ഇ ആശ വി നന്ദിയും പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page