ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട ബി.ആർ.സിയിലേക്ക് പഠനോപകരണങ്ങൾ കൈമാറി. പഠനോപകരണങ്ങൾ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐയിൽനിന്നും ബി ആർ സി കോർഡിനേറ്റർ സത്യപാലൻ മാഷ് ഏറ്റുവാങ്ങി.
ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. വർഗീസ്, ഡോ. സേവിയർ ജോസഫ് എന്നിവർ സന്നദ്ധരായിരുന്നു. ബി ആർ സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർസായ സുജാത ആർ, സൗമ്യ ടി എസ്, ലിന്ന് ജെയിംസ്, കൃഷ്ണ എൻ എച്ച് എന്നിവർ സന്നിഹിതരായിരുന്നു.
തവനിഷ് ന്റെ സ്റ്റാഫ് കോർഡിനേറ്റർമാരായിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫസർ തൗഫീഖ് അൻസാരി, തവനിഷ് പ്രസിഡന്റ് മീര സുരേഷ്, മറ്റു കോർഡിനേറ്റർസ് പ്രിയദർശൻ സദാനന്ദൻ, ആൻ സ്നേഹ, തമന്ന കെ അബ്ദുൽ എന്നിവർ സന്നദ്ധരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive