ഇരിങ്ങാലക്കുട : ജനകീയ ഫണ്ടിലൂടെ പുറത്തിറക്കിയ ഒരു ജാതി പിള്ളേരിഷ്ടാ എന്ന കൊച്ചു സിനിമ യുടെ പ്രദർശനം, ഇരിങ്ങാലക്കുട മാസ് മുവീസിൽ വെച്ച് ഡിസംബർ 1 ഞായറാഴ്ച രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹായത്തോടുകൂടി സംഘടിപ്പിക്കുന്നു.
ചേരമാൻ ജുമാമസ്ജിദിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ച് ശിവഗിരി മഠം അദ്ധ്യക്ഷൻ സച്ചിതാനന്ദ സ്വാമി സ്വിച്ച് ഓൺ ചടങ്ങ് നിർവഹിച്ച ഈ ചിത്രം ഇതിനോടകം തന്നെ 7 പ്രദർശനങ്ങൾ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുൾപ്പെടെ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിൽ നിറഞ്ഞ സദസ്സിൽ നടന്നു കഴിഞ്ഞു.
കൊടുങ്ങല്ലൂരിന് ശേഷം ആദ്യത്തെ പ്രിവ്യു ഈ വരുന്ന ഞായറാഴ്ച ഡിസംബർ 1 ന് ഇരിങ്ങാലക്കുടയിൽ ആണ്. ഈ പ്രദർശനത്തിനുള്ള പാസുകൾ വേണ്ടവർ നവീൻ ഭഗീരഥൻ (94478 14777) മനീഷ് അരീക്കാട്ട് – (97 44 55 18 00) വി എസ് വസന്തൻ (97455 10886) ടി ജി സച്ചിത്ത് (944 739 65 26) സി വി മോഹൻകുമാർ (94474 04770) എന്നിവരുടെ നമ്പറുകളിൽ ബന്ധപ്പെടുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com