ഇരിങ്ങാലക്കുട : യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുട പ്രവാസികളുടെ കൂട്ടായ്മയായ KL45 UAE യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ആദ്യഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആസാദ് റോഡിൽ ജോസഫ് വല്ലച്ചിറക്കാരന്റെ വസതിയിൽ തയ്യാറാക്കിയ വേദിയിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ അന്സൻ ഡൊമിനിക് മുഖ്യാതിഥിയായി.
KL45 UAE യുടെ ഇരിങ്ങാലക്കുടയിലെ സംഘടനയായ KL45 പ്രവാസി വെൽഫെയർ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ മനാഫ്, അംഗങ്ങളായ ജോബി വർഗീസ്, അഗ്നലോ ഫ്രാൻസിസ്, ജോഷിമോൻ കാറളം, ഉണ്ണികൃഷ്ണൻ കല്ലേറ്റുംകര തുടങ്ങിയവർ പങ്കെടുത്തു. പ്രദീഷ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive