ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആരോഗ്യ പരിപാലന രംഗത്തെ മികച്ച സേവനം കാഴ്ച വച്ച ആശാവർക്കർമാരേയും, എസ്.എസ്.എൽ.സി, പ്ലസ് ടു, സിബിഎസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നാനൂറ്റി എഴുപതോളം വരുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ആദരിച്ചു.
ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി.രമേഷ് നന്ദിയും പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മുൻ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കെ കെ കൃപേഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, സെക്രട്ടറിമാരായ ശ്യാംജി, രിമ പ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive