‘ഫലസ്തീൻ അധിനിവേശവും പ്രതിരോധവും’ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി ശനിയാഴ്ച പൊതുസംവാദം സംഘടിപ്പിക്കുന്നു

കുഴുക്കാട്ടുശേരി : ജീവനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ കരച്ചിലുകൾക്കു മീതെ യുദ്ധ കാഹളം മുഴങ്ങുന്ന സാഹചര്യത്തിൽ ‘ഫലസ്തീൻ അധിനിവേശവും പ്രതിരോധവും’ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി പൊതുസംവാദം സംഘടിപ്പിക്കുന്നു. നവംബർ 25 ശനിയാഴ്ച 4.30ന് സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും ജനയുഗം പത്രാധിപരുമായ രാജാജി മാത്യു തോമസ് മുഖ്യ പ്രഭാഷണം നടത്തും.

continue reading below...

continue reading below..


കെ.എസ്.ഹുസൈൻ ബാഖവി (ചീഫ് ഇമാം, ചാലക്കുടി ടൗൺ മസ്ജിദ് ), ഫാ. ഷെറൻസ് ഇളംതുരുത്തി (വികാരി, വെള്ളാങ്ങല്ലൂർ സെൻ്റ് ജോസഫ് പള്ളി) എന്നിവർ പ്രഭാഷണങ്ങൾ നടത്തും. പ്രൊഫ. കുസുമം ജോസഫ് മോഡറേറ്റർ ആകും. തുടർന്ന് ശ്രോതാക്കളുടെ ഇടപെടലുകൾക്കും അവസരമുണ്ടാകും.

You cannot copy content of this page