എടക്കുളത്ത് ‘ടേക്ക് എ ബ്രേക്ക് ’ വഴിയിടം

എടക്കുളം : നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 12 ഇന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിൽ എടക്കുളം നെട്ടിയാട് സെന്ററിൽ പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി വഴിയിടം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. എടക്കുളം ചെമ്പഴന്തി ഹാളിൽ ചേർന്ന് യോഗത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു.

യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറി, ശുചിമുറികൾ, നാപ്കിൻ ഡിസ്ട്രോയർ, വസ്ത്രങ്ങൾ മാറുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് എൽ എസ് ജി ഡി എ ഇ അഞ്ജലി പി കെ റിപ്പോർട്ട് അവതരിപ്പിച്ചു.

പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ, പൂമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ജയരാജ് കെ എൻ, സന്ധ്യാ വിജയൻ, ലതാ വിജയൻ, ജോസ് മൂഞ്ഞേലി, സുമ അശോകൻ, ജൂലി ജോയ്, ലാലി വർഗീസ്, സുനിൽകുമാർ പട്ടിലപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കവിത സുരേഷ് സ്വാഗതവും സെക്രട്ടറി ഷാബു പി വി നന്ദിയും പറഞ്ഞു

You cannot copy content of this page