അവിട്ടത്തൂർ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ജൂലൈ 21 ഞായറാഴ്ച

ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ പുതുതായി രൂപീകരിച്ച സംഘടനയായ അവിട്ടത്തൂർ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ജൂലൈ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് അവിട്ടത്തൂർ ലാൽബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹൈസ്‌കുളിൽ വച്ച് നടക്കുന്നു. സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്‌ഘാടനം നിർവഹിക്കും.

മത രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി അവിട്ടത്തൂർ ഗ്രാമത്തിന്റെ പാരമ്പര്യത്തിലും പൈത്യകത്തിലും അഭിമാനമുള്ള ഒരുകൂട്ടം ആളുകൾ രൂപം കൊടുത്തിട്ടുള്ള സംഘടനയാണ് “അഗസ‌ത്വ ഗ്രൂപ്പ് ഓഫ് യൂണിറ്റി’ എന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അവിട്ടത്തൂരിലെ ആബാലവൃദ്ധം ജനങ്ങളുടേയും സർവ്വതോമുഖമായ സാംസ്‌കാരിക പുരോഗതിആണ് അഗസ്ത‌്യ ലക്ഷ്യമിടുന്നത്.

ഈ സംഘടനയുടെ ഉദ്ഘാടനവും പ്രഥമ പരിപാടിയാണ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്. അവിട്ടത്തൂർ നാട്ടിലെ സജ്ജനങ്ങളുടെ മാനസികവും ബൗദ്ധികവുമായ വികാസവും ആനന്ദവുമാണ് ഉദ്ദേശ്യലക്ഷ്യം. അതിനായി മാസംതോറും എല്ലാ മേഖലകളെയും സ്‌പർശിച്ചുകൊണ്ടുള്ള പരിപാടികളാണ് ആസുത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അഗസ്‌ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി പ്രസിഡന്റ് ശിവകുമാർ ടി, സെക്രട്ടറി വി. എസ്. മോഹനൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page