ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ കൂടിയാട്ടത്തിനുള്ള ക്ഷേത്രകലാ അവാർഡ് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കെ.പി. നാരായണൻ നമ്പ്യാർ സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്നും ഏറ്റുവാങ്ങി.
മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മുഖ്യാതിഥിയായി. ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, അക്കാദമി സ്ഥിരംസമിതി അധ്യക്ഷരായ കെ. ജനാർദനൻ, പി.കെ. മധുസൂദനൻ, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

