ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാന പാതയായ പോട്ട – മൂന്നുപീടിക റോഡിൽ ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെ നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്. ബി.എം.ബി.സി നിലവാരത്തിൽ തന്നെയായിരിക്കും റോഡ് പൂർണ്ണമായും നവീകരിക്കുക. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive