നടനകൈരളിയിൽ ‘നേത്രരാഗ’ പരമ്പര

ഇരിങ്ങാലക്കുട : കേരളീയ അഭിനയ പാരമ്പര്യത്തിൽ സവിശേഷമായി നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്ന ‘നേത്രാഭിനയ’ത്തിന്റെ കേരളീയ അഭിനയ പാരമ്പര്യത്തിൽ സവിശേഷമായി നൂറ്റാണ്ടുകളിലൂടെ സർവ സാധ്യതകളും ഉൾക്കൊണ്ടുള്ള ഗവേഷണവും പരിശീലനവുമാണ് ‘നേത്രരാഗം’ എന്ന പദ്ധതിയിലൂടെ നടനകൈരളിയിൽ സമാരംഭിക്കുന്നത്. ഏതാണ്ട് കാൽനൂറ്റാണ്ടായി നടനകൈരളിയിൽ നിലനിർത്തി വരുന്ന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയാകാർഷിച്ച ‘നവരസ സാധന’ എന്ന അഭിനയ പരിശീലന പദ്ധതിയുടെ തുടർച്ചയാണ് ‘നേത്രരാഗം’.

അയ്യായിരം കൊല്ലത്തെ പ്രാചീനത അവകാശപ്പെടുന്ന ‘വിജ്ഞാനഭൈരവ തന്ത്രം’, ഭരതമുനിയുടെ ‘നാട്യശാസ്ത്രം’ തുടങ്ങിയ പ്രാചീന കൃതികളും പ്രാദേശിക നാട്യശാസ്ത്ര ഗ്രന്ഥങ്ങളും തലമുറകളിലൂടെ ഇവിടെ വികസിച്ചു വന്ന പ്രയോഗ പദ്ധതികളും ഒക്കെ പഠനവിധേയമാക്കി പുനരുജ്ജീവിപ്പിക്കുക എന്നതാണിതിന്റെ സദുദ്ദേശം എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വേണു ജി പറഞ്ഞു.

2026 ആഗസ്റ്റ് 19-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയുടെ കൊട്ടിച്ചേതം നാടകശാലയിൽ നാദോപാസന പ്രസിഡന്റ് സോണിയ ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ കെ. അജയ്യകുമാർ ഉദ്ഘാടനം ചെയ്യുന്നു. രാജീവ് മേനോൻ മുഖ്യാതിഥിയായിരിക്കും പ്രൊഫ. ജോർജ്ജ് എസ്. പോൾ ആശംസാപ്രസംഗം നിർവഹിക്കും. തമിഴ് മഹാകവി ഭാരതിയാരുടെ കുടുംബാംഗമായ സ്വാതി ആത്മനാഥൻ പ്രാർത്ഥനാഗാനമാലപിക്കും. ചലച്ചിത്ര താരവും നർത്തകിയുമായ ഉത്തര ഉണ്ണിയാണ് അവതാരക.


ഉദ്ഘാടനയോഗത്തോടനുബന്ധിച്ചു ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’ യുടെ പ്രഥമ ശ്ലോകത്തിലെ അഭിനയ സാധ്യതകൾ കപില വേണു, അവതരിപ്പിക്കും. ഗുരു അമ്മന്നൂർ ചാക്യാരുടെ പകർന്നാട്ടത്തെക്കുറിച്ച് 1979-ൽ പകർത്തിയിട്ടുള്ള ഡോക്കുമെന്ററിയുടെ പ്രദർശനത്തോടെ ഗുരു വേണുജി പ്രഭാഷണം നടത്തും. കലാമണ്ഡലം രാജീവ് കൃതജ്ഞത രേഖപ്പെടുത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page