വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നവംബർ 7-ന്

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയം മിനി ഹാളിൽ നടക്കും. സംസ്ഥാന സർക്കാരിൻ്റെ 2021-22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.


സംസ്ഥാന യുവ ജന ക്ഷേമ, കായിക രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ . ജനീഷ് അവർകൾ ഉദ്ഘാടനം നിർവഹിക്കും. ചാലക്കുടി എം.പി. ബെന്നി ബെഹനാൻ അധ്യക്ഷത വഹിക്കും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വത്സല ബാബു വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ മുഖ്യാതിഥിയാകും.

ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം യാഥാർഥ്യമായതോടെ പ്രദേശത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ IAS, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

തഹസിൽദാർ എം. ശ്രീനിവാസ്, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ സജിത എ.വി, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ് ടി.കെ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത സുനിൽകുമാർ, 7-ാം വാർഡ് മെമ്പർ ജോബി മങ്കിടിയാൻ, വടക്കുംകര വില്ലേജ് ഓഫീസർ ടി.എ. അൻവർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page