ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഐ ടി യു ബാങ്ക് മാനേജറായ ലൂസി ഓ ജി ക്ക് യാത്രയയപ്പ് നല്കി. KUBSO ITU ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ ടി യു ബാങ്ക് ചെയർമാനും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിമായിരുന്ന എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു.
ഐ ടി യു ബാങ്ക് ഡയറക്ടർ മാരായ ഇ ജെ വിൻസെന്റ്, സി കെ അജിത്ത്കുമാർ, ഡീൻ ഷഹിദ്, ഷിജു എസ് നായർ, ഗിരിജ ഇ, റോസിലി ജെയ്മ്സ്, KUBSO സംസ്ഥാന ഓർഗനൈസിങ്ങ് ജനറൽ സെക്രട്ടറിമാരായ എൻ ജെ ജോയ്, ജോസഫ് ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തിൽ KUBSO ഐ ടി യു ബാങ്ക് യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും KUBSO ഐ ടി യു ബാങ്ക് യൂണിറ്റ് ട്രഷറർ കലേഷ് എം കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com