ഇരിങ്ങാലക്കുട : ആയോധന കലാ ക്ഷേത്ര ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹഠ യോഗ സെന്ററിൽ വച്ച് യോഗാ ദിനാഘോഷം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ – സ്വാമി പ്രകാശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ യോഗ മത്സര വിജയി കൾക്കുള്ള സമ്മാനദാനവും, കളരിപ്പയറ്റ് ദേശീയ ചാമ്പ്യൻമാരായ ഗൗരി എ നായർ, ശ്രീഭദ്ര, കല്യാണി എന്നിവരെ ആദരിച്ചു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയവർക്ക് സർട്ടിഫിക്കറ്റും ബെൽറ്റും നൽകി.
അശോകൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ എം ആർ ഷാജു, ഭരതൻ മാസ്റ്റർ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, വേണുഗുരുക്കൾ, എം വി തപസ്സ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് യോഗ പരിശീലനവുമുണ്ടായിരുന്നു. സുജിത് കെ എസ് സ്വാഗതവും, അരുൺ കെ ആർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive