അരിപ്പാലം : സംസ്ഥാന സർക്കാരിന്റെ നൈപുണ്യ- തൊഴിൽദായക പദ്ധതിയായ വിജ്ഞാന കേരളത്തിന്റെ ഭാഗമായി ജൂലൈ 12,13 തീയതികളിൽ നടക്കാനിരിക്കുന്ന ഗൾഫ് തൊഴിൽ മേളയുടെ പഞ്ചായത്ത് തല പോസ്റ്റർ പ്രചരണത്തിന്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. തമ്പി നിർവഹിച്ചു.
വിജ്ഞാനകേരളം ജില്ലാതല കെ ആർ പി ഉണ്ണികൃഷ്ണൻ സി. എസ്., വിജ്ഞാനകേരളം ചുമതലയുള്ള ജനപ്രതിനിധി ജയരാജ് കെ എൻ, ഉദ്യോഗസ്ഥൻ ശ്രീനി രവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ടി. കെ., കമ്മ്യൂണിറ്റി അംബാസ്സഡർ കൃഷ്ണപ്രിയ പി. എ., വാർഡ് തല എൽ ആർ പി മാർ, സി ഡി എസ് ചെയർപേഴ്സൺ അഞ്ചു രാജേഷ്, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ നീതു പി. എസ്. എന്നിവർ പങ്കെടുത്തു.
അംഗീകൃത തൊഴിൽദായകർ പങ്കെടുക്കുന്ന ഗൾഫ് തൊഴിൽമേളയിൽ അയ്യായിരത്തിൽ അധികം തൊഴിൽ അവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ലഭ്യമാക്കുന്നത്. പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയിൽ പങ്കെടുക്കുവാൻ സാധിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive