അറിയിപ്പ് : നിപ്മറിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) കെയർ ഗിവിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു വർഷമാണ് കോഴ്സിൻ്റെ ദൈർഘ്യം. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്. റീഹാബിലിറ്റേഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതാണ് കോഴ്സ്.
അപേക്ഷകർ പത്താം തരം പാസ്സായിരിക്കണം. കുറഞ്ഞ പ്രായം 18 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. താല്പര്യമുള്ളവർ 2025 ജൂലൈ 31 ന് മുമ്പ് https://nber-rehabcouncil.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം – മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive