ഇരിങ്ങാലക്കുട : കുട്ടംകുളത്തിൽ സ്മാരക നിർമ്മാണത്തിനെതിരെ യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ ധർണ ബിജെപി ജില്ലാ ട്രഷറർ കെ ആർ വിദ്യാസാഗർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റേയും നടപടി, ക്ഷേത്ര വിശ്വാസങ്ങളേയും, ക്ഷേത്ര ആചാരങ്ങളേയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സുഖിൻ പടിയൂർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി അമീഷ് കെ പി സ്വാഗതം ആശംസിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജിനു ഗിരിജൻ ആമുഖഭാഷണം നടത്തി.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ് ആശംസ അറിയിച്ചു സംസാരിച്ചു. ബിജെപി പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി കീർത്തി എന്നിവർ സംസാരിച്ചു.
ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നിർമാണങ്ങളെയും നടപടികളെയും എന്തു വിലയും കൊടുത്ത് തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു.
ബിജെപി ജില്ലാ സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, ശ്യാംജി, ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ആശിഷ ടി രാജ്, യുവമോർച്ച മണ്ഡലം സെക്രട്ടറി നിധീഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ് പിഷാരടി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

