പോലീസ് അറിയിപ്പ് : ആറാട്ടുപുഴ പൂരം പ്രമാണിച്ച് തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പെരുമ്പിള്ളിശ്ശേരി മുതൽ കരുവന്നൂർ ചെറിയപാലം വരെ ഗതാഗത തടസ്സം ഉണ്ടാകും എന്ന് പോലീസ് അറിയിപ്പ്
തൃശ്ശൂർ ഭാഗത്തു നിന്നും ഒല്ലൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട / കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ, ടോറസ് ലോറികൾ, ടാങ്കറുകൾ, കാർ / ജിപ്പ് മുതലായ വലിയ വാഹനങ്ങൾ 23.03.2024 തിയ്യതി വൈകീട്ട് 04.00 മണി മുതൽ 24.03.2024 തിയ്യതി 09.00 മണിവരെ പെരുമ്പിള്ളിശ്ശേരി, ചേർപ്പ് പള്ളി. എട്ടുമുന വഴി പോകേണ്ടതാണ്.
തൃശ്ശൂർ ഭാഗത്തു നിന്നും ഒല്ലൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുട / കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ, ടോറസ് ലോറികൾ, ടാങ്കറുകൾ, കാർ / ജീപ്പ് മുതലായ വലിയ വാഹനങ്ങൾ 24.03.2024 തിയ്യതി 09.00 മണി മുതൽ 11.00 മണി വരെ (തേവർ കരുവന്നൂർ രാജാ വഴി കടന്നു പോകുന്നതു വരെ) ഊരകം, പാഴായി, നെടുമ്പാൾ വഴി മാപ്രാണം സെൻററിൽ പ്രവേശിക്കേണ്ടതാണ്
23.03.2024 തിയ്യതി വൈകീട്ട് 16.00 മണി മുതൽ 24.03.2024 തിയ്യതി 11.00 മണിവരെ ഇരിങ്ങാലക്കുട ഭാഗത്തു നിന്നും തൃശ്ശൂരിലേക്ക് വരുന്ന വാഹനങ്ങൾ മാപ്രാണം, നന്തിക്കര വഴി ഹൈവേയിൽ പ്രവേശിച്ച് തൃശ്ശൂരിലേക്ക് പോഭകണ്ടതാണ്.
പൂരം കാണുന്നതിന് ക്ഷേത്രപരിസരത്തേക്ക് വാഹനവുമായി വരുന്നവർ
ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്നവർ രാജാ കമ്പനിക്കു സമീപം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പല്ലിശ്ശേരി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് റോഡിന് ഇരുവശവും ഒരുക്കിയിട്ടുള്ള പ്രത്യേക പാർക്കിങ്ങ് ഏരിയായിൽ വാഹനങ്ങൾ പാർക്ക് ചെയ്യേതാണ്.
പുതുക്കാട് ഭാഗത്ത് നിന്നും വരുന്നവർ ഞെരുവുശ്ശേരി വഴി ഭക്ഷത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ ഞെരുവുശ്ശേരി ആറാട്ടുപുഴ റോഡിൽ പ്രഭയ്യകം തയ്യാറാക്കിയ പാർക്കിങ്ങ് ഏരിയായിലും പാർക്ക് ചെയ്യതാണ്
ആറാട്ടുപുഴ പാലം – മുളങ്ങ് വഴിവരുന്നവർ മുളങ്ങ് ഗ്രൌണ്ടിനുസമീപം തയ്യാറാക്കിയ പാർക്കിങ്ങ് ഏരിയായിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
ഇരിങ്ങാലക്കുട ചെറിയപാലം വഴി ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഈ വഴിയിലുള്ള ആയുർജോതി ആശുപത്രിയുടെ സമീപമുള്ള പാർക്കിങ്ങ് ഏരിയായിൽ വാഹനങ്ങൾ പാർക്ക് ചെയ്യണ്ടതാണ്.
ഒരു കാരണവശാലും ക്ഷേത്ര പരിസരത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല
പുരത്തിന്റെ സുഗമമായ നടത്തിപ്പിനും മാർഗ്ഗതടസം കൂടാതെയുള്ള വാഹനയാത്രക്കും എല്ലാവരും മേൽനിർദ്ദേശം പാലിക്കണമെന്ന് പോലീസ് അറിയിപ്പിൽ പറയുന്നു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com