ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജീവൻ രക്ഷ പദ്ധതി ‘ ലബ് ഡബ് ‘ മെയ് 27 ന് ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഹൃദയസ്തംഭനം ഉണ്ടായ ഉടനെ തന്നെ ജീവൻ രക്ഷോപാധിയായി പ്രവർത്തിക്കുന്ന സി.പി.ആർ എന്ന അടിയന്തിര ചികിത്സാമാർഗ്ഗം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഡോൺബോസ്‌കോ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ഡോൺബോസ്കോ റെക്ടറും ഡയമണ്ട് ജുബിലീ ചെയര്മാനുമായ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ. ജോം ജേക്കബ് വിഷയാവതരണം നടത്തി. ഡോ. എൽ.എൻ വിശ്വനാഥൻ, ഫാ. സന്തോഷ് മണിക്കൊമ്പിൽ, സെബി മാളിയേക്കൽ, ലൈസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
മെയ് 27 ന് നടക്കുന്ന സി.പി.ആർ ട്രെയിനിങ് പ്രോഗ്രാമിൽ പരമാവധി 500 പേർക്കാണ് പങ്കെടുക്കാൻ അവസരം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കായി +91 7592992329 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com