എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം – പുതിയ ഭാരവാഹികളായി റഷീദ് കാറളം (പ്രസിഡന്റ്), കെ.കെ ശിവൻ (സെക്രട്ടറി), പി.കെ ഭാസി (ട്രഷറർ)

ഇരിങ്ങാലക്കുട : സ്കൂൾ പാചക തൊഴിലാളികൾക്ക് മൂന്ന് മാസക്കാലമായി വേതനം ലഭിക്കുന്നില്ല. മുഴുവൻ കുടിശ്ശിക പൈസയും ഉടൻ തൊഴിലാളി ക്കൾക് ലഭ്യമാക്കണമെന്ന് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റഷീദ് കാറളം, ബാബു ചിങ്ങാരത്ത്, മോഹനൻ വലിയാട്ടിൽ, കെ വി രാമകൃഷ്ണൻ പ്രസീഡിയം കമ്മിറ്റിയെയും കെ എസ് രാധാകൃഷ്ണൻ, ടി.എസ് ബാലൻ, കെ.വി നിഷമിനിസ് കമ്മിറ്റിയെയും പി.കെ ഭാസി ,കെ.സി ബിജു, കെ.വി ഹരിദാസ് , റസിൽ പ്രമേയ കമ്മിറ്റി എന്നീ കമ്മിറ്റികളാണ് സമ്മേളനത്തെ നിയന്ത്രിച്ചത്. കെ എസ് പ്രസാദ് രക്തസാക്ഷി പ്രമേയവും നെജിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

റഷീദ് കാറളം (പ്രസിഡന്റ്) കെ കെ ശിവൻ (സെക്രട്ടറി) പി.കെ ഭാസി (ട്രഷറർ) കെ.വി രാമക്യഷ്ണൻ മോഹനൻ വലിയാട്ടിൽ, കെ.വി നിഷാ കെ.എസ് രാധക്യഷ്ണൻ, കെ.എസ് പ്രസാദ് വൈസ് പ്രസിഡന്റുമാർ ബാബു ചിങ്ങാരത്ത്, കെ.സി ഹരിദാസ്, കെ.സി ബിജു, വർധനൻ പുളിക്കൽ, റസിൽ ജോ: സെക്രട്ടറിമാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page