കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം നടന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറക്ക് ആവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം നടന്നു. കൊട്ടിലാക്കൽ പറമ്പിൽ ദേവസ്വം സ്വന്തമായി കൃഷി ചെയ്ത കൃഷിയിടത്തിൽ നിന്നാണ് കതിരുകൾ കൊയ്തത്.തിങ്കളാഴ്ചയാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ.

തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റേ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി. ടി കെ ഷിജു മുഖ്യാതിഥിയായിരുന്നു.

മുൻ എംഎൽഎ സാവിത്രി ലക്ഷ്മണൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയകുമാർ ,കെ ജി സുരേഷ് ,പ്രേമരാജൻ, ദേവസ്വം ജീവനക്കാർ,എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂലൈ 24 തിങ്കളാഴ്ച 10 മണി മുതൽ ക്ഷേത്രത്തിൽ ഇല്ലംനിറയുടെ ചടങ്ങുകൾ ആരംഭിക്കും

You cannot copy content of this page