ഭിന്നശേഷിക്കാർക്ക് നഗരസഭ ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭയിലെ 41 വാർഡുകളിൽ നിന്നായി 17 ഓളം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത്. വീൽ ചെയറുകൾ, വാക്കിംഗ് സ്റ്റിക്ക്, സ്റ്റാറ്റിക് സൈക്കിൾ, സ്മാർട്ട് കെയർ, ബ്രെയിനി വാച്ച്, സ്റ്റാൻഡിങ് ഫ്രെയിം, സൈക്കോതെറാപ്പി ബോൾ, ഹാൻഡ് എക്സസൈസറ്, എയർ ബെഡ്, തെറാപ്പി മാറ്റ് എന്നിങ്ങനെ പതിനഞ്ചോളം വ്യത്യസ്ത ഉപകരണങ്ങളാണ് വിതരണം ചെയ്തത്.


വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, അൽഫോൻസാ തോമസ് , ലേഖ ഷാജൻ, സ്മിത കൃഷ്ണകുമാർ, സഞ്ജയ് എം എസ് , രാജി,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിസി ഷിബിൻ ചടങ്ങിന് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സലോമി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page