തോട്ടം ശങ്കരൻ നമ്പൂതിരിയെ കുറിച്ച് പ്രഭാഷണം – നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25 ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ

ഇരിങ്ങാലക്കുട : കഥകളിയുടെ ചരിത്രത്തിൽ തന്നെ അസാമാന്യ അഭിനയ പ്രതിഭയായിരുന്ന ഗുരു തോട്ടം ശങ്കരൻ നമ്പൂതിരി നിര്യാതനായിട്ട് എട്ട് പതിറ്റാണ്ടുകൾ ആയിട്ടുണ്ടെങ്കിലും കേരളത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയും വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല.

വിഖ്യാത നർത്തകൻ ഉദയ ശങ്കറുടെയും ഗുരുനാഥനും സംഗീത സംഗീതജ്ഞൻ പണ്ഡിറ്റ് ചക്രവർത്തിയായിരുന്ന ഉസ്താദ് അല്ലാവുദ്ദിൻ ഖാൻ്റെ പ്രിയമിത്രവുമായിരുന്ന തോട്ടം നമ്പൂതിരിയുടെ കലാജീവിതത്തെ സമഗ്രമായി പഠിച്ച് നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25 ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ പ്രഭാഷണം നടത്തുന്നു. പ്രൊഫ. ജി. എസ്. പോൾ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

നവരസ സാധന’ ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയുടെ തുടർച്ചയായി വിഖ്യാത കൂടിയാട്ടം കലാകാരി കപില വേണു അഭിനയിച്ച ‘ദേവാണാം പിയ’ എന്ന ചലച്ചിത്രവും അവതരിപ്പിക്കുന്നു.

ഡൽഹിയിലെ അശോക യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത സംഗിതജ്ഞൻ ടി.എം. കൃഷ്ണ നേതൃത്വം നൽകിയ അശോക ചക്രവർത്തിയുടെ ശാസനകളെ കേന്ദ്രികരിച്ച് നടത്തിയിട്ടുള്ള പഠനത്തിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള ഈ ഫിലിമിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത് നവീൻ മുൽക്കിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page