വെള്ളങ്ങല്ലൂർ : ഹാഷ്മി കലാവേദി & വായനശാല വായനപക്ഷാചരണം സമാപനം ഐ വി ദാസ് ഓർമ്മദിനത്തോട് കൂടി ആചരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം മാള ഏരിയ സെക്രട്ടറി ഷീബ ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു. എം ബിജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അസ്മാബി ലത്തീഫിനെ ഷീബ ടീച്ചർ പൊന്നാടയണിഞ്ഞു അനുമോദിച്ചു. മുൻ സെക്രട്ടറി എം കെ ബിജു, കബീർ ടി കെ, സുജാത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ വായന ശാല സെക്രട്ടറി അസ്മാബി ലത്തീഫ് സ്വാഗതവും വൈസ് പ്രസിഡന്റ് രമ്യ സുദർശൻ നന്ദിയും പറഞ്ഞു,
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com